തിരുവനന്തപുരം: മാറനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. അഞ്ച് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വാതിലും ഗ്രില്ലും തകർത്താണ് മോഷ്ടാക്കള്‍ ഉള്ളിൽ കടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അഞ്ച് കടകളിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. നിരന്തമായുണ്ടാകുന്ന മോഷണത്തിൽ വ്യാപരികള്‍ ആശങ്കയിലാണ്. പൊലീസ്, നിരീക്ഷണം ശക്തമാക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.സാധനങ്ങള്‍ മാത്രമല്ല സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടിക്കപ്പെട്ടു. പണം, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, സോപ്പ്, സിഗററ്റ് എന്നിവയാണ് മോഷ്ടിച്ചത്. മോഷ്ടാക്കളെ പിടികൂടാൻ സ്ഥാപിച്ചിരുന്ന സിസിടിവികള്‍ തട്ടിയെടുത്ത മോഷ്ടാക്കള്‍ ഹാർഡ് ഡിസ്ക്കും കൊണ്ടുപോയി.