കണ്ണൂര്‍: പാമ്പുരുത്തിയില്‍ റീ പോളിംഗിനിടെ ചട്ടലംഘനം നടന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. സിപിഎം പോളിംഗ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പാമ്പുരുത്തി ഉള്‍പ്പെടുന്ന തളിപ്പറമ്പ് എ ആര് ഒയെ മന്ത്രി ഇ പി ജയരാജന് വീട്ടില്‍ വിളിച്ചു വരുത്തിയെന്നാണ് സുധാകരന്റെ ആരോപണം
ക്രമക്കേടില്‍ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.