പത്തനംതിട്ട: എം.എം. മണിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം.എം.മണിയെന്ന് സതീശന് വിമര്‍ശിച്ചു.സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാന്‍ മണിയെ ഇറക്കി വിടുകയാണെന്നും സതീശന് വിമര്‍ശിച്ചു. മാന്യന്മാരുടെ വീടിന് മുന്നില്‍ പോയി തെറി വിളിക്കാന്‍ പ്രമാണിമാര്‍ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും.
അതുപോലെ എം.എം. മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം.എം. മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശന് പരിഹസിച്ചു.ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ‘ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.