തിരുവനന്തപുരം: കോവിഡ് 19 പശ്ചാതലത്തില്‍ എല്ലാ പരീക്ഷകളും മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ബാധകമാകില്ല. സംസ്ഥാനത്ത് എസ്എസ്എല്‍സി, ഐസിഎസ്ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകളും തുടരും. അതേസമയം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കും. സി ബി എസ് ഇ, എഞ്ചിനീയറിംഗ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം 19 മുതല്‍ 31 വരെയുള്ള പരീക്ഷകളാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്. പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളും സര്‍വ്വകലാശാലകളും സാങ്കേതിക സര്‍വ്വകലാശാലകളും അടക്കണമെന്നാണ് നിര്‍ദേശം.
Home Kerala സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; സര്‍വകലാശാല പരീക്ഷകളും തുടരും
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; സര്‍വകലാശാല പരീക്ഷകളും തുടരും
by രാഷ്ട്രദീപം
by രാഷ്ട്രദീപം