മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തത്. അരീക്കോട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്.
സെവൻസ് ഫുട്ബോളിന്റെ ഫൈനലിലാണ് അപകടം നടന്നത്. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരിന്നവർക്ക് നേരെ തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. ടൂർണമെൻ്റിൻ്റെ ഫൈനലിന് മുന്നോടിയായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.
പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് കാണികൾക്ക് പൊള്ളലേറ്റത്. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു ഫൈനൽമത്സരം. ഗാലറിയും കവിയുന്ന തരത്തിൽ കാണികൾ എത്തിയിരുന്നു. ചൈനീസ് പടക്കമാണ് പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.