കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരന് മുഖ്യ ആസൂത്രകനാണെന്നാണ് വിവരം. ഇക്കാര്യം ചോദ്യംചെയ്യലില്‍ പീതാംബരന് സമ്മതിച്ചതായും സൂചനയുണ്ട്. അതേസമയം, കൊലപാതകത്തിന് പ്രേരണനല്കിയത് പീതാംബരനാണെന്ന് എസ്.പി. മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.