തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. വൈകിട്ട് 6.30 ന് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് റോബോട്ട് ഉദ്ഘാടനം ചെയ്യും. ഡിജിപിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകര്‍ക്ക് ക്രിമിനല്പശ്ചാത്തലമുണ്ടോയെന്ന് മനസ്സിലാക്കാനും ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും. മനുഷ്യനേക്കാള്‍ കൃത്യതയാര്‍ന്ന സേവനം നല്കാന് റോബോട്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
Home Kerala പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും; ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട്