തിരുവനന്തപുരം: ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞതിനു പിന്നാലെ വിമർശനവുമായി വി.കെ.പ്രശാന്ത് എംഎല്‍എ.തിരുവനന്തപുരം സോളാർ നഗരമാക്കാനും ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് വിമർശിച്ചു.
ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്നും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിനു വരുമാനമുണ്ടെങ്കിലും ലാഭമമെന്ന് പറയാനാകില്ല.
വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭമേയുള്ളൂ. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുന്നില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസില്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ നിരക്കില്‍ മാറ്റും വരുത്തും.
കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.