കൊല്ലം: തീര്‍ഥാടകരുടെ തിരക്ക് പ്രമാണിച്ച് വിവിധ റൂട്ടുകളില്‍ കൂടുതല്‍ ശബരിമല സ്പെഷല്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കാൻ റെയില്‍വേ തീരുമാനം.എല്ലാ സര്‍വീസുകള്‍ക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും ഈടാക്കുക.
ചെന്നൈ എഗ്മോര്‍-കോട്ടയം റൂട്ടില്‍ ഇന്ന്, ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് സര്‍വീസ്. ചെന്നൈയില്‍നിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും.
തിരികെ കോട്ടയത്തുനിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള സര്‍വീസ് ചൊവ്വാഴ്ച, ജനുവരി രണ്ട്, ഒമ്ബത്, 16, 23, 30 തീയതികളിലാണ്. കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നെയില്‍ എത്തും.
പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. രണ്ട് എസി ഫസ്റ്റ് ക്ലാസ്, ഒമ്ബത് സ്ലീപ്പര്‍, അഞ്ച് ജനറല്‍ സെക്കന്റ്, രണ്ട് അംഗപരിമിത എന്നിങ്ങനെയാണ് കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോട്ടയം-സെക്കന്ദരാബാദ് റൂട്ടില്‍ 27, ജനുവരി മൂന്നു ദിവസങ്ങളിലാണ് ശബരിമല സ്പെഷല്‍. കോട്ടയത്തുനിന്ന് പുലര്‍ച്ചെ 12.30ന് വിടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ അഞ്ചിന് സെക്കന്ദരാബാദില്‍ എത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
ഹൈദരാബാദ്-കോട്ടയം സ്പെഷല്‍ 21ന് ഉച്ചകഴിഞ്ഞ് 3.50ന് ഹൈദരാബാദില്‍ നിന്ന് വിട്ട് അടുത്ത ദിവസം രാത്രി പത്തിന് കോട്ടയത്ത് എത്തും. കോട്ടയത്തുനിന്ന് 23ന് പുലര്‍ച്ചെ 12.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ അഞ്ചിന് ഹൈദരാബാദില്‍ എത്തും.
കേരളത്തില്‍ സ്റ്റോപ്പുള്ളത് പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ്. മൂന്ന് എസി ത്രീ ടയര്‍, 11 സ്ലീപ്പര്‍, അഞ്ച് ജനറല്‍ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
മച്ചിലിപട്ടണം -കോട്ടയം സ്പെഷല്‍ 19, 26, ജനുവരി ഒമ്ബത്, 16 തീയതികളിലാണ് സര്‍വീസ് നടത്തുക. രാത്രി 9.35ന് മച്ചിലിപട്ടണത്തുനിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാത്രി 10.05ന് കോട്ടയത്ത് എത്തും. കോട്ടയം-മച്ചിലിപട്ടണം സര്‍വീസ് പുലര്‍ച്ചെ 12.30ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 12.30ന് മച്ചിലിപട്ടണത്ത് എത്തും.
ഒരു എസി ടു ടയര്‍, ഒരു എസി ത്രീടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, മൂന്നു ജനറല്‍ സെക്കൻഡ് എന്നിങ്ങനെയാണ് കോച്ചുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
ഇവ കൂടാതെ നന്ദദ് – കോട്ടയം റൂട്ടില്‍ ജനുവരി എട്ടിന് ഒരു സ്പെഷല്‍ വണ്ടിയും സര്‍വീസ് നടത്തും. നന്ദദില്നിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10.05ന് കോട്ടയത്ത് എത്തും. എല്ലാ സര്‍വീസുകള്‍ക്കും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ റൂട്ടുകളില്‍ ശബരിമല സ്പെഷല്‍ വണ്ടികള്‍ ഓടിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.