ഇടുക്കി: യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസം 28നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പമാണ് യുവതി കുട്ടികളുമൊത്ത് മൂന്നാർ സന്ദർശനത്തിനെത്തിയത്. മൂന്നാർ കോളനിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത യുവതി മൂന്നാറിലെ ചില യുവാക്കളുടെ സഹായത്തോടെ ഷാജിയെ ആക്രമിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. മുറിയിൽ നിന്നും രക്ഷപ്പെട്ട ഷാജി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും യുവതിയെ പിടികൂടാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒൻപതു പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയാണ് നീന. പ്രതിയെ റിമാന്റ് ചെയ്തു.
ഇടുക്കിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ
by രാഷ്ട്രദീപം
by രാഷ്ട്രദീപം