ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും ഒപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 22, 23 തീയതികളിൽ പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് നേതൃത്വം അറിയിച്ചു. മികച്ച ആതിഥേയ പരിപാടിയാണ് യുഡിഎഫ് ഒരുക്കിയിരിക്കുന്നത്. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രിയങ്ക വയനാട് സന്ദർശിക്കുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് ക്ഷണിച്ചതെന്ന് എൽഡിപി ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് മത്സരിക്കേണ്ടത് വടക്കേ ഇന്ത്യയിലാണെന്നും, 2014-ൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് താൻ മത്സരിക്കുന്നതെന്നും സത്യൻ മൊകേരി പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പ്രചരണ പരിപാടികൾ എൽഡിഎഫ് ശക്തമാക്കിയിട്ടുണ്ട്.