കൊല്ലം: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. കടയ്ക്കല്‍ കുമ്ബളം ചരുവിള പുത്തന്‍ വീട്ടില്‍ സുബിന് (36) ആണു മരിച്ചത്. പൊലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചത് കാരണമാണ് അപകടം ഉണ്ടായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പൊലീസ് പിന്തുടരുന്നതു കണ്ടു ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡില്‍ ഇറക്കിയ ശേഷം സുബിന് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചു പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനപ്പാറയില്‍ മുക്കുന്നം ഭാഗത്തു നിന്നു വന്ന ടിപ്പറുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുബിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനിടെ, സുഹൃത്ത് ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സുബിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു കസ്റ്റഡിയില്‍ എടുത്ത ബിജുവിനെ വിട്ടയച്ചു. സുബിന്റെയും ബിജുവിന്റെയും കൈവശം മദ്യം ഉണ്ടെന്നു കരുതിയാണു പൊലീസ് പിന്തുടര്ന്നത് എന്നാണു സൂചന.