പാലാരിവട്ടം അഴിമതിക്കേസില്‍ കോടതിയുടെ വിമര്‍ശനം. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ക്രമക്കേടിന് ആരാണ് യഥാര്‍ത്ഥ ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ആരാണ് നിര്‍മ്മാണത്തിന് മോല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.
പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമാകഥ യാഥാര്ത്ഥ്യമാകുകയാണോയെന്നും കോടതി.അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പൊതുജനത്തിന് ഭീഷണി ഉണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതേസമയം, പാലാരിവട്ടം പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും.