കൽപറ്റ: വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവൺ ട്രാവൽസാണ് അപകടത്തിൽ പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.