കണ്ണൂരിൽ വെള്ളം കയറിയ റോഡിൽ വിദ്യാർത്ഥികളെ ഉപേക്ഷിച്ചതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. ഈ കുട്ടികൾ വെള്ളപ്പൊക്കം കാരണം വീടുകളിലെത്താൻ കഴിയാതെ തെരുവിൽ കുടുങ്ങി.
തെരുവിൽ വെള്ളമുണ്ടായിരുന്നു. സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ പൊയ്ക്കോളാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനാലാണ് പാതിവഴിയിൽ ഇറക്കിവിട്ടതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
അതിനിടെ കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ വെള്ളം നിറഞ്ഞ റോഡിൽ സ്കൂൾ ബസ് കുടുങ്ങി. പാലം കടക്കുന്നതിനിടെ ബസ് വെള്ളത്തിൽ മുങ്ങി. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി. എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.