തിരുവനന്തപുരം: ‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്’… എല്‍ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട പത്തുവയസ്സുകാരന്‍ പ്രണവിനെ സന്ദര്‍ശിച്ച വിവരം പങ്കുവെച്ച് ആലത്തൂര്‍ മുന്‍ എംപി പികെ ബിജു ഫേസ്ബുക്കില്‍ കുറിച്ച വരികളാണിവ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെട്ടത് താങ്ങാനാവാതെ ഓര്‍മ്മ നഷ്ടപ്പെട്ട് പത്തുദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണവിനെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പി കെ ബിജു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

പി കെ ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

പ്രണവിനെ കാണാൻ പോയി…
കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരൻ മകനാണ് പ്രണവ്. മർക്കസ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ വിദ്യാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. നമ്മൾ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാൻ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട്‌ പ്രണവിന്റെ ഡോക്ടർമാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീർച്ചയായും അവിടെ എത്തണമെന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ ഞാൻ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്.