കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു.പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഈ മാസം 23-ാം തീയതിയാണ് അരവിന്ദാക്ഷന്റെ മകളുടെ വിവാഹം നടക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്രിവാള് കേസിലെ സുപ്രിംകോടതി വിധി. ഈ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടക്കാല ജാമ്യം പരിഗണിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു പി ആര് അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ വാദം.