തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. പറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് ശേഖരമാണ് പൊട്ടിയതെന്നാണ് സൂചന. ഇതേ പറമ്പിലുള്ള ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികൻ തുറന്നത്.
സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.