കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് കോടതി അറിയിച്ചു. ആര്‍ക്കെങ്കിലും പരാതികള്‍ ഉണ്ടങ്കില്‍ അധികൃതരെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
നിരവധി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താണെന്നും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാസര്‍കോഡ് വെള്ളരിക്കുണ്ട് സ്വദേശി സി സിസി ഗിരിജ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ച് തീര്‍പ്പാക്കിയത്. 41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.