വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തിയത്.ഇന്ന് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും പരിപാടിൽ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നുഎട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. സിംഗപ്പൂർ സന്ദർശനം മുഖ്യമന്ത്രി ചുരുക്കി നേരത്തെ യു.എ.ഇയിലെത്തിയിരുന്നു.
മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും മന്ത്രി റിയാസിന്റെ മടക്കമെന്നാണ് റിപ്പോർട്ടുകൾ.മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ വിളിക്കാനുള്ള ശിപാർശ ഗവർണർക്ക് കൈമാറും. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് പോയതിനെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.