ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളി ആണ് കൊല്ലപ്പെട്ടത്. തിരുനല്ലൂർ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായ അമ്പിളി സ്കൂട്ടറിൽ വരുമ്പോഴാണ് പള്ളിച്ചന്തയ്ക്കു സമീപം വച്ച് ഭർത്താവ് രാജേഷ് തടഞ്ഞു നിർത്തി ആക്രമിച്ചത്.
കുത്തിയ ശേഷം ഇയാള്‍ രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുടുംബ വഴക്കാണ് കാരണമെന്നു സംശയിക്കുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു.