തൃശൂര്‍: കൊറോണയടക്കം ഏതുരോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന് വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞുവച്ചു. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്കാന് എത്തിയതാണെന്നാണ് മോഹനന് വൈദ്യരുടെ വാദം. മോഹന്‍ വൈദ്യര് നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
കൊറോണ ചികിത്സിക്കാമെന്ന് മോഹനന് വൈദ്യര്; പൊലീസും ആരോഗ്യവകുപ്പും തടഞ്ഞു
by രാഷ്ട്രദീപം
by രാഷ്ട്രദീപം