കൊല്ലം: പനി ബാധിച്ച പൊലീസുകാരന് വാടകവീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. കുമളി പൊലീസില്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടാണ് വിനോദ് ജോലി ചെയ്യുന്നത്. മുഖത്തല ഡീസന്റ് മുക്ക് വയലില്‍ പുത്തന്‍വീട്ടില്‍ വിനോദാണ് തൂങ്ങി മരിച്ചത്.
നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്ന വിനോദ് കുമാര്‍ അവിടേക്കു പോയില്ല. രാവിലെ ഒമ്പതുവരെ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നതായും പോലീസ് പറയുന്നു. പിന്നീടാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.