തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ കഴിഞ്ഞാലേ നമുക്ക് ഒറ്റ രാഷ്ട്രമായി മാറാന്‍ കഴിയൂ എന്ന് മമ്മൂട്ടി പറഞ്ഞു. ഒരുമയുടെ ആത്മാവിനെ നശിപ്പിക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും വിഷയത്തില്‍ നേരത്തെ പ്രതികരണം നടത്തിയിരുന്നു.