തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിലെ ആഭ്യന്തര പരീക്ഷകൾ ഇനി ക്യാമറ നിരീക്ഷണത്തിൽ. പൊലീസുകാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള പരീക്ഷ നടത്തുന്ന ഹാളിൽ സിസിടിവി സ്ഥാപിക്കാൻ ഉത്തരവ്. വകുപ്പ തല പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഡിജിപിയാണ് ഉത്തരവിറക്കിയത്. പൊലീസ് ട്രെയിനിംഗ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലും പരീക്ഷ ഹാളിൽ സ്ഥിരമായി സിസിടിവി ക്യാമറ സ്ഥാപിക്കും. മറ്റ് പരീക്ഷ ഹാളുകളിൽ താൽക്കാലിക ക്യാമറകൾ സ്ഥാപിക്കും.