അമ്പലപ്പുഴ : ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് കുമാര നിവാസില്‍ മനോജ് കുമാര്‍- സജിത ദമ്ബതികളുടെ ഏകമകന് കൃഷ്ണചന്ദ്രന് (23) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ പുന്നപ്ര പവര്‍ഹൗസ് ജംങ്ഷനിലായിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കൃഷ്ണചന്ദ്രന്. യുവാവ് സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കൃഷ്ണചന്ദ്രനെ നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്പലപ്പുഴ
തെക്ക് പഞ്ചായത്ത് അംഗമാണ് പിതാവ് മനോജ് കുമാര്‍.