ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബിജെപിയിൽ ആലോചന . ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുള്ള എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഏഴ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെടുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് ശ്രീധരന് പിള്ള ആരോപിച്ചു. കരുതല്‍ തടങ്കലൽ എന്ന് പറയുന്ന ഒരു നിയമസം കേരളത്തിൽ ഉണ്ടോ ?? 1975ന് ശേഷം അങ്ങനെ ഒരു നിയമം നിലവിലില്ല. പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ പാടില്ലെന്നാണ് നിയമം. എന്തടിസ്ഥാനത്തിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ആരാണ് പോലീസിന് ഈ അധികാരം നല്‍കിയതെന്നും ശ്രീധരന് പിള്ള ചോദിച്ചു.ശബരിമലയുടെ എല്ലാ പൈതൃകവും നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പള്ളിക്കേസില്‍ സാവകാശ ഹര്‍ജി സര്‍ക്കാര്‍ നല്കിയില്ലേ. എന്നാല്‍ ശബരിമല വിഷയത്തില്‍ നല്‍കുന്നില്ല. ഇത് വിവേചനമാണ്. ഈ വിവേചനമാണ് കേരളം നേരിടുന്ന പ്രശ്നമെന്നും ശ്രീധരന് പിള്ളപറഞ്ഞു.