മൂവാറ്റുപുഴ : സഹകരണ മേഖലയ്ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനും നിക്ഷേപകരിലെ ആശങ്ക പരിഹരിക്കുന്നതിനും മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ താലൂക്ക്തല സഹകാരി സംഗമം ചേർന്നു.സഹകാരി സംഗമം കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻ്റ് പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
സഹകാരികളെയും പൊതുജനങ്ങളെയും സഹകരണ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനും നിക്ഷേപകർക്ക് സർക്കാർ ഉറപ്പ് നൽകുന്നത് ഉൾപ്പെടെ വിശദീകരിക്കുന്നതിനുമാണ് സഹകാരി സംഗമം ചേർന്നത്.
മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ അധ്യക്ഷനായി. എറണാകുളം ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് എം എം മോനായി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സി കെ സോമൻ, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ അനിൽ ചെറിയാൻ, എബ്രഹാം തൂക്കളത്തൂർ, ജോളി ജോർജ്, ടി ശിവദാസ്, എൻ എം കിഷോർ, ബിജു തങ്കപ്പൻ, ഇ കെ സുരേഷ്, സഹകാരികളായ കെ പി രാമചന്ദ്രൻ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, യു ആർ ബാബു, സി കെ പ്രകാശ്, ഷീല സാബു, തുടങ്ങിയവർ സംസാരിച്ചു.