ഒരു മൃതദേഹം സംസ്കരിക്കാന്‍ 75000 രൂപ സര്‍ക്കാരിന് ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒരു മൃതദേഹം സംസ്കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ട്.
ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശൻ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന് കൊടുത്ത മെമ്മോറാന്റം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേന്ദ്ര ഗവണ്മെന്റിന് ഇങ്ങനെയാണോ മെമ്മോറാന്റം കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ശ്രദ്ധയോട് കൂടി മെമ്മോറാന്റം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. മെമ്മോറാന്റം തയാറാക്കുന്നതില്‍ തന്നെ വലിയ അപാകത ഉണ്ടായെന്നും വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയിലാണ് ഇത് തയാറാക്കിയതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. SDRF മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന് കണക്കുകള്‍ നല്‍കേണ്ടതെന്നും ഈ മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവും കണക്കുകളിലെ പലകാര്യങ്ങള്‍ക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സെക്രട്ടറിയേറ്റിലെ സാമാന്യ ബുദ്ധിയുള്ള ക്ലര്‍ക്ക് പോലും ഇത്തരമൊരു കണക്ക് നല്‍കുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.