മൂവാറ്റുപുഴ : ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യുടെ ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10 ന് നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി ഓഫിസ് ഉദ്ലാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം പി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പി പി എല്‍ദോസ് എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ജന പ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും സംമ്പന്ധിക്കും.
വള്ളക്കാലില്‍ ജംഗ്ഷനിലെ ഉഷസ് ആര്‍ക്കേ ഡിലാണ് വിപുലമായ സൗകര്യങ്ങളോടെ ഓഫിസ് പ്രവര്‍ത്തിക്കുക. ഓഫിസ് ഫോണ്‍ നമ്പര്‍ : 0485 2834444