ടൂറിസ്റ്റ് ബസുകൾക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തിൽനിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങി. വിഷയം ഔദ്യോഗിക അജണ്ടയായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ (എസ്.ടി.എ) പരിഗണനക്കെത്തിയെങ്കിലും നേരത്തെയെടുത്ത നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം.
അതേസമയം ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറില്ല. കോൺട്രാക്റ്റ് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളി. ടൂറിസ്റ്റ് ബസ് ഒപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളും നിറം ഏകീകരണവും ഔദ്യോഗിക അജണ്ടായായാണ് എസ്.ടി.എ യോഗത്തിന്റെ പരിഗണനക്കെത്തിയത്. ഇരുചക്ര വാഹനങ്ങൾക്ക് നിറം മാറ്റം ബാധകമല്ല. നിലവിൽ പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പലതരം വാഹനങ്ങളിൽ ‘എൽ’ ബോർഡ് വെക്കുകയോ സ്കൂളിന്റെ പേര് എഴുതുകയോ വാഹനത്തിന് മുകളിൽ പിരമിഡ് സ്വഭാവത്തിലുള്ള ബോർഡ് വെക്കുകയോ ആണ് ചെയ്യുന്നത്. റോഡിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ തിരിച്ചറിയാൻ ഇത് പര്യാപ്തമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെ പേരിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉടമകൾക്കെതിരെയുള്ള നീക്കമാണിതെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. നിറംമാറ്റത്തിന് വലിയ ചെലവ് വരും. ഇത് അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സ്കൂൾ ഉടമകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 32,000 പരിശീലന വാഹനങ്ങളാണുള്ളത്.