##സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരിമണല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാ രനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്