കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയതായി 14.87 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 180 ട്രാന്‍സ്ജെന്റേഴ്സും പട്ടികയിലുണ്ട്. ആകെ വോട്ടര്‍മാര്‍ 2,62,24,501 പേരാണ്. നാലുലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന് പറഞ്ഞു. വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരി ച്ചുവെങ്കിലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും രണ്ടവസരം കൂടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
പുതിക്കിയ വോട്ടര്‍പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ്.