വയനാട്: വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ശ്രീധന്യയെ കാണാനെത്തിയത്.
അഞ്ച് മിനിറ്റോളം ശ്രീധന്യയുമായി സംസാരിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. കേരളത്തില്‍നിന്ന് ആദ്യമായി ഐഎഎസ് നേടുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ശ്രീധന്യ.
Our @INCIndia President Sh. @RahulGandhi ji met Sreedhanya Suresh, the first tribal young lady from Kerala to crack UPSC civil services exam( who comes from Wayanad)#JanaNayakanRahulGandhi pic.twitter.com/cjpSMxizzw
— #NYAYForIndia । Sanjay Vishwakarma (@SanjayV_INC) April 17, 2019