തിരുവനന്തപുരം: വർക്കലയിൽ കൊവിഡ് ബാധിതനായ ഇറ്റാലിയൻ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ്. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി നേരിട്ട് ഇടപഴകിയ 100ൽ അധികം പേരാണ് വർക്കലയിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയൻ പൗരനുമായി സമ്പർക്കമുണ്ടായിരുന്ന കൂടുതൽ പേരെ കണ്ടെത്താനൂള്ള തീവ്രശ്രമം തുടരുകയാണ്.