പാലക്കാട്: പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും, മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു.