പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾക്ക് പരിക്കേറ്റു.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
മണ്ണാർക്കാട് പെരുമ്പാടാരി കോഴിക്കോട്ടിൽ അഖിൽ (30),നായടിക്കുന്ന് മാടക്കടവ് നിസാർ (29) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഗുരുതര പരിക്കേറ്റ അഖിലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 10 മണി ഓടുകൂടിയായിരുന്നു അപകടം.