കോട്ടയത്തെ കൊലപാതകത്തില്‍ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോന് കൂട്ടികൊണ്ട് പോയെന്ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഷാനിന്റെ അമ്മ വിമര്‍ശനം ഉന്നയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്.
ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്.
അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന് വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മര്‍ദിച്ചിരുന്നു. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശില്പ വ്യക്തമാക്കി.
ഷാന്‍ ബാബുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോന് പൊലീസിനോട് പറഞ്ഞു. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്തെന്ന് പ്രതി പൊലീസിന് മൊഴി നല്കി. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തും മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായും എസ് പി ഡി ശില്പ വ്യക്തമാക്കി.