കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ കുറയ്ക്കാനുള്ള എംഡിയുടെ നീക്കം അംഗീകരിക്കില്ലെന്ന് ഇടതു തൊഴിലാളി സംഘടനകള്‍. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെ സ്വിഫ്റ്റെന്ന പുതിയ കമ്പിനി രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയില്‍ 7000 ഓളം ജീവനക്കാര്‍ അധികമാകുമെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് വിആര്‍എസ് നല്‍കും. പടി പടിയായി ജീവനക്കാരുടെ എണ്ണം പതിനായിരമായി ചുരുക്കാനാണ് എംഡി ബിജു പ്രഭാകറിന്റ തീരുമാനം. എന്നാല്‍ ജീവനക്കാരെ കുറച്ചു കൊണ്ടുള്ള ഒരു പരിഷ്കാരവും അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി.
സ്ഥലങ്ങള്‍ വന്‍കിട സ്വകാര്യ കമ്പിനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതിനെ റവന്യുമന്ത്രി തടഞ്ഞിട്ടുണ്ട്. വികാസ് ഭവന് ഡിപ്പോയുടെ ഭൂമിയില്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലാത്തതിനാല്‍ അതില്‍ നിന്ന് വരുമാനം കിട്ടുമെന്ന എംഡിയുടെ പ്രഖ്യാപനം തെറ്റാണന്നും യൂണിയനുകള്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ സ്ഥലം പാട്ടത്തിന് കൊടുക്കുന്നതിനെതിരെയായിരുന്നു എഐടിയുസിയുടെ താക്കീത്. കിഫ്ബിക്ക് കൈമാറുന്ന വികാസ് ഭവന് ഡിപ്പോയുടെ ഭൂമിയില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നു വരെ കൈവശാവകാശം പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റ പങ്ക് കെഎസ്ആര്‍ടിസിക്ക് നല്കാന് കിഫ്ബിക്ക് ഒരു ബാധ്യതയുമില്ല.
ഉണ്ടായിരുന്ന സ്ഥലം നഷ്ടപ്പെടാനേ ഈ നീക്കം കാരണമാകുവെന്നും എഐടിയുസി ചൂണ്ടിക്കാണിക്കുന്നു. സ്വിഫ്റ്റ് രൂപീകരണം സംബന്ധിച്ച് യൂണിയനുകളുമായി എംഡി ചര്‍ച്ച അടുത്ത ദിവസം ചര്‍ച്ച നടത്താനിരിക്കെ ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത രൂക്ഷമാകാനാണ് സാധ്യത.