കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ് വഴി സഹായം നൽകും എന്നാണ് കേരള ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്.
Home Kerala ‘വയനാട് ദുരന്തത്തിൽ 14 കുട്ടികൾ അനാഥരായെന്ന് കണക്ക്, ശരിക്കും 21 പേരുണ്ട്’; സർക്കാർ കണക്ക് തെറ്റെന്ന് ആം ആദ്മി