കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി.