കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെയാണ് പരാതി. ഇന്നലെ രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. ആശുപത്രി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആശുപത്രിയിലെ സെക്യൂരി ജീവനക്കാരനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
നേരത്തേയും സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. രജിസ്റ്ററില്‍ നിന്ന് പേര് വിവരങ്ങളും നമ്പറും ശേഖരിച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.