തൃശൂര്‍ : 65 ാമത് സംസ്ഥാന സ്കൂള്‍ കായികമേള്ക്ക് ഇന്ന് തുടക്കം. കുന്നംകുളം വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് മേള. അഞ്ചുദിവസമായി നടക്കുന്ന കായിക മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും. ദീപശിഖ പ്രയാണം രാവിലെ 8.30ന് തേക്കിന്‍കാട് മൈതാനത്ത് നിന്ന് ആരംഭിക്കും. മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയന് ദീപശിഖ കൈമാറി മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. മത്സരങ്ങള്‍ക്ക് തുടക്കം നാളെയാണ് .