തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് കമ്യൂ ണിസ്റ്റുകാര്‍ ആയിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈശ്വര വിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിലകൊണ്ടുവെന്ന എന്‍എസ്എസ് കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്എസിന് അധികാരമുണ്ട്. എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും എതിരല്ലെന്നും കോടിയേരി വ്യക്തമാക്കി.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇതാണ് ശരിദൂര നിലപാട് സ്വീകരിക്കാന്‍ കാരണമെന്നും എന്‍എസ്എസ് പ്രസ്താവന ഇറക്കിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് ശ്രമിക്കുകയാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ആരോപിച്ചിരുന്നു.