കൊച്ചി : കൊച്ചിയില്‍ നിന്ന് 2021 ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. ഗോവയില്‍ വച്ചാണ് ജെഫ് ജോണ്‍ ലൂയിസ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപേര്‍ കുറ്റം സമ്മതിച്ചു. കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചാക്കോ, സ്റ്റെഫിന്, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ലഹരി, സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയ്ക്കു കാരണം. അനിലും സ്റ്റെഫിനും മുന്‍പ് മറ്റ് കേസുകളില്‍ പ്രതികളാണ്.