തിരുവനന്തപുരം: പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തി വന്ന സമരം പിൻവലിച്ചു. പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും പിഎസ്സിയുടെയും നിലപാട് സ്വാഗതം ചെയുന്നതായി സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയും പിഎസ്സി ചെയർമാനും നടത്തിയ ചർച്ചയിലാണ് പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരമായത്. കെഎഎസ് അടക്കമുളള പിഎസ്സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിൽ നൽകുവാനാണ് ധാരണയായിരിക്കുന്നത്. മലയാളത്തിൽ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.