കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കൊളംബോയിലേക്ക് പോകാന്‍ എത്തിയ തൃശൂര്‍ സ്വദേശി വി.എന്‍.രവിയാണ് പിടിയിലായത്.
ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരനോട് പറഞ്ഞതനുസരിച്ചാണ് ഇയാളെ സിഐഎസ്എഫ് പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോള്‍ ബോംബ് കണ്ടെത്താനായില്ലെങ്കിലും വിമാനത്താവളത്തില്‍ സുരക്ഷാഭീഷണി മുഴക്കിയെന്ന കാരണത്താല്‍ നെടുമ്ബാശേരി പോലീസിന് കൈമാറി. സംഭവത്തില്‍ നെടുമ്ബാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.