കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പുക്കാട്ടുകുർശ്ശി ചന്ദ്രമതി ഒഴുക്കിൽ നിന്ന് കരകയറി. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി കരകവിഞ്ഞൊഴുകുന്ന തോട്ടിൽ നിന്ന് രക്ഷപ്പെടുത്തി.
കർക്കിടക മാസാരംഭമായതിനാൽ ചൊവ്വാഴ്ച രാവിലെ ആറോടെ ചന്ദ്രമതി കുളിക്കാനായി വീടിന് സമീപത്തെ തോട്ടിലേക്കാണ് പോയത്. വൈകിട്ട് നാലോടെയാണ് തോട്ടിലെ ഒഴുക്കിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.