പത്തനംതിട്ട വാഴമുട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. പുതിയ ഗ്യാസ് സിലിണ്ടർ ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിൻ്റെ വീട്ടിലാണ് സംഭവം.ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ തന്നെ ചോർന്നിരുന്നു.
സിലിണ്ടർ കറങ്ങുകയായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. പെട്ടന്ന് തന്നെ സിലിണ്ടർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. സിലിണ്ടർ പുറത്തേക്ക് എറിഞ്ഞപ്പോഴുള്ള ഗ്യാസാണ് മഞ്ഞുപോലെ പുറത്തേക്ക് ഒഴുകിയത്.ഉടൻ തന്നെ വെള്ളം ഒഴിക്കുകയും ചാക്കുകൾ മുകളിലേക്ക് ഇട്ട് ഗ്യാസ് ലീക്ക് തടയുകയായിരുന്നു. ഉടൻ ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചു.