തിരുവനന്തപുരം: ഒടുവിൽ ശിവശങ്കരൻ പുറത്തായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശിവശങ്കര്‍ ജാഗ്രത പുലര്ത്തിയില്ലന്നതടക്കം ഗുരുതരമായ കാര്യങ്ങളാണ് ചീഫ് സെക്രട്ടറിതല അന്വേഷണത്തില്‍ കണ്ടെത്തിയത്.
നിലവിലെ സാഹചര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളുമായി നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തിശേഷമാണ് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നേരത്തെ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയെങ്കിലും വകുപ്പു തല നടപടി വേണമെന്നാണ് ആവശ്യം ശക്തമായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.